" Hallelujah! Praise our Lord Jesus Christ. Hallelujah! Hallelujah! Hallelujah! "

Tract

യേശു ക്രിസ്തുവിന് മഹത്വം, ഹല്ലേലുയാ!
ഈ ഭൂമിയിലെ ജീവിതം നശ്വരവും സ്വർഗ്ഗത്തിലെ ജീവിതം അനശ്വരവുമാണ്.
ഈ കാണുന്നത് താല്ക്കാലികം കാണാത്തതോ നിത്യം.
ഭയപ്പെടേണ്ട! രോഗത്തെയും മരണത്തെയും യേശുക്രിസ്തുവിൽ വിശ്വസിച്ചാൽ പാപം മോചിപ്പിച്ച്‌ പുത്രത്വം ലഭിക്കും പാപത്തിൽനിന്നു മോചിതനാകുമ്പോൾ രോഗം നിഷ്കാസനം ചെയ്യപ്പെടുന്നു.

ദൈവത്തിന് മഹത്വം

"രോഗത്തെയും മരണത്തെയും ഒരിക്കലും ഭയപ്പെടേണ്ട"!!

സകല സഹോദരങ്ങളുമായുള്ളോരെ ഈ ചെറു ലേഖനം ഒരു നിമിഷം ശ്രദ്ധിക്കു! സോദരരെ സമാധാനത്തിനായി കാത്തിരുന്നു എന്നാൽ ഒരു ഗുണവും വന്നില്ല - രോഗ ശമനത്തിനായി കാത്തിരുന്നു എന്നാൽ ഇതാ ഭീതി. മനുഷ്യർ രോഗത്തെ ഭയപ്പെടുന്നു എങ്കിൽ അതിനേക്കാൾ ഭയപ്പെടേണ്ട കാര്യമാണ് മരണം. പാപത്താൽ രോഗവും രോഗത്താൽ മരണവും മനുഷ്യന് നിയമിക്കപ്പെട്ടിരിക്കുന്നു. പാപം കൊണ്ടുള്ള മരണത്താൽ മനുഷ്യൻ മരണകുഴിയിലേക്ക് ഇറങ്ങിക്കൊണ്ടേയിരിക്കുന്നു. എന്നാൽ മനുഷ്യനിൽ നിന്ന് മരണത്തൽ വേർപെടുന്ന ആത്മാവിനു മരണമില്ല. മറ്റൊന്നിൽ ലയിക്കുവാനോ, മറ്റൊരു ജന്മമെടുക്കുവാനോ, മടങ്ങിവരുവാനോ ഒരിക്കലും സാദ്ധ്യവുമല്ല.

മനുഷ്യൻ പ്രാണനെ വിട്ടാൽ പിന്നെ അവൻ എവിടെ? (ഇയ്യോബ് .14:10)

മനുഷ്യൻ മരിച്ചാൽ വീണ്ടും ജീവിക്കുമോ? (ഇയ്യോബ് .14:14)

ഒരു മനുഷ്യൻ സർവ്വലോകവും നേടിയിട്ടും തന്റെ ആൽമാവിനെ നഷ്ടമാക്കിയാൽ എന്തു പ്രയോജനം? (ലുക്കൊസ് .9:25)

പ്രിയരേ, രോഗത്തെയും മരണത്തെയും ഭയപ്പെടേണ്ട കാര്യമില്ല എന്ന് തിരുവചനം നമ്മെ (ബൈബിൾ) വെളിപ്പെടുത്തുന്നു. കർത്താവായ യേശു ക്രിസ്തുവിൽ വിശ്വസിച്ചാൽ അവിടുന്ന് നമ്മെ വീണ്ടെടുത്ത്‌ പാപം മോചിച്ച് പുത്രത്വം തന്ന് സ്വർഗ്ഗരാജ്യത്തിന് യോഗ്യരാക്കും. മനുഷ്യവർഗ്ഗത്തെ രൂപഭാവഭേദമെന്യേ വ്യത്യാസമില്ലാതെ കർത്താവായ യേശു ക്രിസ്തുവിന്റെ കാൽവരി ക്രൂശിലെ മരണത്തൽ ചൊരിയപ്പെട്ട ജീവ രക്തത്താലുള്ള പപമോച്ചനത്താൽ നമ്മെ രക്ഷിചെടുക്കുന്നു.

"രോഗത്തെയല്ല പാപത്തെയത്രേ കർത്താവ്‌ മോചിപ്പിക്കുന്നത്!"

കർത്താവിന്റെ കൃപയാൽ പാപമോചിതനാകുമ്പോൾ രോഗം നിഷ്കാസനം ചെയ്യപ്പെടുന്നു.

"കർത്താവിന് സ്തോത്രം"
പാസ്റ്റർ രാജേന്ദ്രൻ.


അനുഭവസാക്ഷ്യം

കർത്താവായ യേശുക്രിസ്തുവിനു സ്തോത്രം

അടിസ്ഥാനപരമായി ഒരു ഹൈന്ദവ കുടുംബത്തിൽ ജനിച്ച് ആചാരങ്ങളും അനുഷ്ടാനങ്ങളും അനുസരിച്ച് ജീവിച്ച് വന്ന ഒരു വ്യക്തിയായിരുന്നു ഞാൻ. എന്നാൽ ഞാൻ വിശ്വസിച്ചിരുന്ന മതത്തിനോ, ചെയ്തു പോന്ന ആചാരാനുഷ്ടാനങ്ങൾക്കോ, എന്റെ മാതാപിതാക്കൾക്കോ എന്നെ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. സാമ്പത്തികാരിഷ്ടതയിലായതിനാൽ അന്തിയുറങ്ങാൻ ഒരു തുണ്ട് ഭൂമി പോലും ഇല്ലാതെ എല്ലാം നഷ്ടപ്പെട്ടവനായി തീർന്നു.നിർഭാഗ്യവശാൽ 1980 മുതൽ ഹൃദയവാൽവിന്റെ ചോർച്ച, സ്തംഭനം, കൂടാതെ പൈൽസ് രോഗം, അലർജി, അസ്തമ തുടങ്ങി വിവിധ മാറാ രോഗങ്ങൾക്ക് താമസംവിനാ അടിമയാകുകയും ചെയ്തു. നാട്ടു ചികിത്സ, വൈദ്യ ചികിത്സ തുടങ്ങിയവ നിരന്തരം ചെയ്തിട്ടും വേണ്ട ഭേദം വന്നില്ല.തുടർച്ചയായി അഞ്ചു വർഷം ആന്റിജം എടുത്തു. മാത്രമല്ല യോഗാഭ്യാസമുൾപെടെയുള്ള പ്രകൃതി ചികിത്സ ചെയ്തിട്ടും ഭേദം വരാതെ എന്റെ പുത്രോൽപാതനശേഷിയും നഷ്ടപ്പെട്ടു.

ഒടുവിൽ ആൽമഹത്യ അല്ലാതെ മറ്റൊരു പോംവഴിയും ഇല്ലാതെ വന്നപ്പോൾ തൂങ്ങി മരിക്കുവാൻ ഞാൻ തീരുമാനിച്ച് ഉറപ്പിച്ച അർദ്ധരാത്രിയിൽ എന്നെ രക്ഷിക്കുവാൻ ഒരു ദൈവമുണ്ടെങ്കിൽ ശേഷിക്കുന്ന കാലം ഒക്കെയും അവിടുത്തേക്കായി ജീവിക്കും എന്ന് മുട്ട് മടക്കി പ്രാർത്ഥിച്ചു. ആ സമയം സർവ്വ മാനവരാശിയുടെയും രക്ഷിതാവായ യേശു ക്രിസ്തുവിന്റെ ആണിപ്പാടുള്ള കരം ശിരസ്സിലും; അക്ഷമനായ ദൈവസാനിധ്യം എന്റെ ഹൃദയത്തിലും സാധ്യമായി. ഗംഭീരമുള്ള ഒരു ശബ്ദവും ശക്തിയുടെ അധികാരവും എന്നിൽ അവകാശമായി. "ഞാനിയുടെ വചനം മുടിങ്കോൽ പോലെയും, സഭാധിപന്മാരുടെ വാക്കുകൾ തറച്ചിരിക്കുന്ന ആണി പോലെയും ആകുന്നു".(സഭാപ്രസംഗി.12:11). ഒരു ഇടയനായി തന്നെ നല്കപ്പെട്ടിരിക്കുന്നു.അങ്ങനെ എന്നെ വീണ്ടെടുക്കപ്പെട്ടവനും അപ്പൊസ്തലനും, പുത്രനും ആക്കി തീർത്തു. കർത്താവിന് സ്തുതി. കർത്താവ്‌ ആ രാത്രിയിൽ തന്നെ എനിക്ക് പൂർണ്ണ സൗഖ്യം തന്നു.

തുടർന്ന് വിവാഹിതനായി, അമ്മാവന്റെ മകളായിരുന്നു വധു; രണ്ട് സെന്റ് ഭൂമി ഇഷ്ടദാനം ലഭിച്ചതിൽ ഒരു ചെറിയ വീടുണ്ടാക്കി താമസമാരംഭിച്ചു. ദൈവകൃപയാൽ ഒരു മകളെയും ലഭിച്ചു. ദൈവ വിളിയാൽ സ്നാനമേറ്റ് തിരുവത്താഴം ഭക്ഷിച്ച്‌ വിശുദ്ധിയിലാവുക എന്ന വ്യവസ്ഥപ്രകാരം 1993 മാർച്ചിൽ ദൈവീക വെളിപാടിനെ തുടർന്ന് നെയ്യാറ്റിൻകര തൊഴുക്കൽ ദൈവസഭയിലെ അധ്യക്ഷൻ "പാസ്റ്റർ യോവേൽ" അപ്പൊസ്തലന്റെ കീഴിൽ ജലസ്നാനമേറ്റ് ശുശ്രുഷ അനുഭവിച്ചു. ഏതാനും നാൾ കഴിഞ്ഞ് എന്റെ ഭാര്യ വീടിനടുത്തുള്ള പെന്തക്കോസ്ത് സഭയിൽ പോയി ജലസ്നാനമേറ്റ് ശുശ്രുഷ അനുഭവിച്ച ആ രാത്രിയിൽ തന്നെ ശത്രു വിനാൽ പീഡിപ്പിക്കപ്പെട്ടു.കടുത്ത മാനസിക വിഭ്രാന്തി ഉണ്ടായതിനെ തുടർന്ന് മനോനില പൂർണ്ണമായി തെറ്റി തികഞ്ഞ ഭ്രാന്തിയായി മാറിയതിനെ തുടർന്ന് തിരുവനന്തപുരം മാനസികാരോഗ്യ ആശുപത്രിയിൽ കൊണ്ടുപോയി ചികിത്സ ആരംഭിച്ചു.

അധികം വൈകാതെ മറ്റു ചില രോഗങ്ങളും കണ്ടുതുടങ്ങി. തൈറോയിഡ്, ക്യാൻസർ, ബ്ലഡ്‌ ക്യാൻസർ, ക്ഷയ രോഗം, എന്നിവ കൂടാതെ ശരീരം മുഴുവനും വികൃതമായ കറുത്ത പാടുകളും തലമുടിയിൽ ജഡയും രൂപപ്പെട്ടതുകൊണ്ട് പൈശാചിക രൂപത്തിലായി തീർന്നു.

1993 മുതൽ 1997 വരെയുള്ള കാലയളവിൽ പൈശാചിക അവസ്ഥയിലായിരുന്നു.ചിലപ്പോഴൊക്കെ രോഗം മൂർച്ചിക്കുമ്പോൾ കൈകാലുകളെ ബന്ധിച്ചിരുന്നു.തുടർന്ന് ഡോക്ടറുടെ നിർദ്ദേശപ്രകാരം ഷോക്ക്‌ ഏല്പ്പിച്ചുതുടങ്ങി.14 ഷോക്ക്‌ കൊടുത്തു കഴിഞ്ഞപ്പോൾ മരണപ്പെടുകയും, കട്ടിലിൽ കിടക്കുന്ന ശരീരത്തിനടുത്തിരുന്നു ''സകല പ്രതീക്ഷയും അസ്തമിച്ചോ കർത്താവേ''! എന്ന് ചോദിച്ച് കർത്താവിനോട് മുട്ടുകുത്തി പ്രാർത്ഥിച്ചു.

അതിശയമെന്നു പറയട്ടെ, എന്റെ ജീവന്റെ ഉടയവൻ എനിക്ക് പ്രത്യക്ഷനായത് എപ്രകാരമെന്നൽ: ഒരു സാനിദ്ധ്യം എന്റെ മുൻപിൽ നിന്നുകൊണ്ട്, എന്നോട് സംസാരിച്ചു തുടങ്ങി. രൂപം കാണാൻ കഴിഞ്ഞില്ല എങ്കിലും അത് തേജോമയനായ ദൈവത്തിന്റെ രൂപം തന്നെ ആയിരുന്നു. ശബ്ദം സ്മ്രിതലവും, സ്നേഹത്തോട് കൂടിയതും കുളിർമയാർന്ന സ്വരത്തിലുമായി എല്ലാറ്റിലും എല്ലാം ആയിരുന്നു.''ഞാൻ ആകുന്നവാൻ ഞാൻ ആകുന്നു, എന്നുള്ളവൻ ഞാൻ തന്നെ. (പുറപ്പാ. 3:14).

കർത്താവ്‌ എന്നോട് പറഞ്ഞത്: ഞാൻ അവളെ നിന്റെ കയ്യിൽ തരുന്നു. നിങ്ങൾ പോയി എന്റെ ശുശ്രുഷ ചെയ്യേണം എന്റെ ദാസി ജലസ്നാനമേറ്റ് തിരുവത്താഴം ഭക്ഷിച്ച രാത്രിയിൽ ഒരു ഉടമ്പടി എടുത്തു.''ആരാധനക്കായി ഒരു പ്രാർത്ഥനാലയം തരാമെന്ന് പറഞ്ഞു. അപ്പോഴത്രേ ലുസിഫർ പിടിച്ചത് - സാത്താനത്രേ ഇത്രയും മാരക രോഗങ്ങള ഒക്കെയും ഇട്ടത്. എന്റെ വചനങ്ങളെ ആചരിച്ച് ക്രിസ്തുവിന്റെ സാക്ഷിയായി ജീവിച്ച് ശുശ്രുഷിക്കേണം - എന്നുള്ളതായിരുന്നു പ്രാർത്ഥനാ ഫലം.

എന്റെ പ്രാര്ത്ഥന കഴിഞ്ഞയുടൻ തട്ടി വിളിച്ചപ്പോൾ പ്രതികരണമായി കണ്ണ് തുറന്ന് ശബ്ദത്തോടുകൂടി കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു.അത്ഭുതസ്തബ്ദനായ എന്നോട് അവൾ എടുത്തിരുന്ന ഉടമ്പടി വിവരിച്ചു തന്നു.അങ്ങനെ നാല് വർഷങ്ങൾക്ക് ശേഷം പൂർണ്ണമായി ഓർമ്മയും സുബോധവും തിരിച്ച് ലഭിച്ചു. അടുത്ത ദിവസം പൂര്ണ സുഖത്തോടെ ആശുപത്രി വിട്ടു.

ദൈവകൃപയാൽ 1997 - ൽ എഴേകാൽ സെന്റ് സ്ഥലം വിലക്ക് വാങ്ങി ആരാധന ഹാൾ പണി തുടങ്ങി. 40 അടി നീളവും 20 അടി വീതിയും മുകളില തകര മേല്ക്കൂരയും വെട്ടുകല്ല് കൊണ്ട് ചുവരും ചുവരിൽ ദൈവ വചനം ബോർഡറിൽ പതിപ്പിച്ച് രണ്ടു മാസം കൊണ്ട് പണി പൂർത്തിയാക്കി. ഉപവാസത്തോടും പ്രാർത്ഥനയോടും കൂടി ദൈവനാമത്തിൽ പ്രാർത്ഥനാലയം 'ബഥെൽ ചർച്ച്' എന്ന പേരിൽ പ്രതിഷ്ടിക്കപ്പെട്ടു. ആലയത്തിന്റെ നിര്മ്മിതിക്കുള്ള സകലവിധ ആവശ്യങ്ങളും, സാധനങ്ങളും കർത്താവ്‌ തന്നെ മുഖാന്തരമൊരുക്കി തന്നു.എനിക്ക് ഒരു മകനെയും കൂടെ തന്നു. പേര് ഇമ്മാനുവേൽ.

കഴിഞ്ഞ 17 വർഷത്തോളമായി കർത്താവ്‌ കൃപയാൽ ഞങ്ങളെ നിലനിർത്തി ഈ വിധത്തിൽ നിത്യതക്കായി ഒരുക്കുന്നു.

എന്ന്
കർത്താവിൽ പ്രിയ ദാസൻ
പാസ്റ്റർ. സി. രാജേന്ദ്രൻ.


ദൂത്

"പിതാവിനും പുത്രനും പരിശുദ്ധാൽമാവിനും മഹത്വമുണ്ടാകട്ടെ"

കർത്താവിൽ പ്രിയരേ,

മനുഷ്യൻ ദേഹം, ദേഹി, ആൽമാവ് ആകുന്നു. മനുഷ്യനിൽ അടങ്ങിയിരിക്കുന്ന പാപത്തിന്റെ നിർമ്മാർജനം ജലവും ആൽമാവും രക്തവും ആകുന്നു.(1 യോഹ. 1:8)

പാപം എന്നാൽ എന്ത്? ദൈവം മനുഷ്യനെ ദൈവത്തേക്കാൾ അൽപം മാത്രം താഴ്ത്തി യഹോവയുടെ സാദ്ര്യശ്യത്തിലും, സ്വരൂപത്തിലും സൃഷ്ടിച്ചു. (സങ്കീ. 8:5, ഉല്പത്തി: 2:27).

മനുഷ്യൻ എകനായിരിക്കുന്നത് നന്നല്ല എന്ന് കണ്ടിട്ട് തക്കതായ തുണയെ സൃഷ്ടിച്ചു കൊടുത്തു. രണ്ടുപേരെയും ഏദെൻ തോട്ടത്തിൽ കൊണ്ടാക്കി. ദൈവവും മനുഷ്യനും ആരാധനയും കൂട്ടായ്മയുമായ ബന്ധത്തിലുമായി. നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷഫലം തിന്നരുത് എന്ന കൽപനയും കൊടുത്തു.

എന്നാൽ മനുഷ്യനും ദൈവവുമായുള്ള സ്വർഗ്ഗീയ സന്തോഷം കണ്ട പിശാച് (ലൂസിഫർ, സാത്താൻ, പാമ്പ് ആയവനെ സ്വർഗ്ഗത്തിൽ നിന്ന് തള്ളികളഞ്ഞിരുന്നു) . ഹൗവ്വയെ ഉപായത്താൽ ചതിച്ച് നിർബന്ധിച്ച് പ്രലോഭിപ്പിച്ച് ദൈവം വിലക്കിയ കനിയെ ഭക്ഷിക്കുകയും, ആദാമിനെ കൊണ്ട് ഭക്ഷിപ്പിക്കുകയും ചെയ്തു. ഇരുവരും പാപികൾ ആയിത്തീർന്നു. ദൈവകല്പന അനുസരിക്കാത്തതുകൊണ്ട് പകരം പിശാചിനെ അനുസരിച്ചതിനാൽ ഇരുവരെയും ഏദെൻ തോട്ടത്തിൽ നിന്ന് പുറത്താക്കി. തുടർന്ന് പിശാച് പിന്നാലെയുള്ള തലമുറയിൽപ്പെട്ട മനുഷ്യനോട് ആവശ്യപ്പെട്ടതിനാൽ പിശാചിന് വിഗ്രഹം ഉണ്ടാക്കി. അങ്ങനെ അശുദ്ധിയുടെ വിഗ്രഹാരാധന ആരംഭിച്ചു. മനുഷ്യന്റെ ദൈവം പിശാചും വിഗ്രഹത്തിന്റെ ഉടമ മനുഷ്യനും ആയി.എന്നാൽ മനുഷ്യനോടുള്ള ദൈവത്തിന്റെ സ്നേഹം അളവില്ലാത്തതും, അഹോചരവും അതുല്യവുമായിരുന്നു. കരുണയുള്ള ദൈവം അബ്രഹാമിനെ വിളിച്ച് നീതീകരിച്ച് ദൈവത്തിനുവേണ്ടി ഒരു ജനതയെ വാർത്തെടുക്കുവാൻ തീരുമാനിച്ചു. ആ ജനതയത്രേ! 'യിസ്രായേൽ' ആയത്. യിസ്രായേലിന്റെ ദൈവം ന്യായപ്രമാണങ്ങളും കല്പനകളും നല്കി. എന്നാൽ, ന്യായപ്രമാണത്തിന്റെ പ്രവർത്തിയാൽ ആരും സ്വർഗ്ഗരാജ്യത്തിന് യോഗ്യരല്ല. എന്നാൽ മനുഷ്യരോട് സ്നേഹമുള്ള ദൈവം മാനവരാശിയോടുള്ള ദൈവത്തിന്റെ നിസ്തുല്യ സ്നേഹത്താൽ പുത്രനായ ക്രിസ്തുവിനെ തന്നെ നല്കി. കർത്താവായ യേശുക്രിസ്തുവിന്റെ കാൽവരി ക്രൂശിലെ അകൃത്യയാഗത്തൽ സകല മനുഷ്യനും പാപമോചനവും പുത്രത്വവും സ്വർഗ്ഗീയ പ്രവേശനവും നല്കി. (യെശയ്യ: 53:7).

പ്രിയമുള്ളവരേ മനുഷ്യന്റെ പാപമോചനം എപ്രകാരം ഉള്ളതാകുന്നു? അവ ഏഴ് അടിസ്ഥാനത്തിൽ അടിയുറച്ചതാണ്. (അപ്പൊ.പ്രവ: 2:3-8).

കർത്താവായ യേശു ക്രിസ്തുവിനെ ദൈവം എന്ന് വായ്‌ കൊണ്ട് ഏറ്റുപറയുകയും ഹൃദയം കൊണ്ട് വിശ്വസിക്കുകയും ചെയ്യുന്നവർക്ക് ദൈവമക്കളാകുവാൻ അവകാശം കൊടുത്തു. (റോമർ. 10:9)

1. മാനസാന്തരപ്പെട്ടു നന്മയും പൂർണ്ണതയും ദൈവഹിതം തിരിച്ചറിഞ്ഞ് രൂപാന്തരം പ്രാപിക്കണം (അപ്പൊ.പ്രവ: 3:19).

2. വീണ്ടും ജനനത്തെ കുറിക്കുന്ന (യോഹ. 3:3) സ്നാനമെറ്റു ക്രിസ്തുവിനോട് ചേരുവാൻ വിശ്വസിക്കുകയും, സ്നാനം ഏൽക്കുകയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും.(മർക്കോ. 6:16) പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാൽമാവിന്റെയും നാമത്തിൽ സ്നനമെറ്റു ശിഷ്യരാകണം - പുത്രരാകണം. (ഗലാത്യർ.3:27, മത്തായി. 28:18).

3. പരിശുധാൽമാഭിഷേകത്തെ പ്രാപിക്കണം. വീണ്ടെടുക്കപ്പെട്ടവരുടെ ഹൃദയത്തിൽ ദൈവം ആൽമാവായി വസിക്കുന്നു. (1 കൊരി. 3:16).

4. തിരുവത്താഴം ഭക്ഷിക്കേണം. യേശു പറഞ്ഞു എന്നെ ഭക്ഷിക്കുന്നവൻ എന്മൂലം ജീവിക്കും (യോഹ. 6:51). ഇപ്രകാരമത്രെ യേശുക്രിസ്തു നമ്മെ വീണ്ടെടുക്കുന്നത്.

വീണ്ടെടുക്കപ്പെട്ടവർക്ക് സ്വർഗ്ഗത്തിലേക്ക് പ്രവേശനവും പുത്രത്വവും, സ്വർഗ്ഗരാജ്യ അവകാശവും ദൈവത്തോടുള്ള കൂട്ടായ്മ ബന്ധവും; അപ്പനും മക്കളുമായുള്ള അവകാശവും ലഭിക്കുന്നു. ഇവർ അത്രേ മണവാട്ടി സഭ. വിശുദ്ധരും, ശിശുവും ആയ നാം സ്നാനമെറ്റു പരിശുദ്ധാൽമാവിനെ പ്രാപിച്ച്

തിരുവത്താഴം ഭക്ഷിക്കുമ്പോൾ ദൈവം നമുക്കൊരു അങ്കി തരും. തേജസ്സാലുള്ള ആവരണം ദേഹം ദേഹി ആൽമാവിനെ ആവരണം ചെയ്തിരിക്കും. ഹൃദയത്തിൽ ശോഭയേറിയ ഒരു വിളക്കും ലഭിക്കും.ഈ അങ്കി മലിനമാകാതെയും വിളക്ക് അണയാതെയും സ്വർഗ്ഗരാജ്യത്തിൽ ചെന്നെത്തുന്നതുവരെയും സൂക്ഷിക്കപ്പെ ണ്ടാതാണ്! കർത്താവിന്റെ കുഞ്ഞുങ്ങളേ നാം ഭൂമിയിൽ ആയിരുന്നാലും സ്വർഗ്ഗീയർ ആകുന്നു എന്നു ഓർക്കേണ്ടാതാകുന്നു. നമ്മുടെ പേർ രാജകീയ പുരോഹിത വർഗ്ഗം, വിശുദ്ധ ജാതി, സ്വന്തജനം എന്നാകുന്നു. വിശുദ്ധജീവിതത്തിൽനിന്നു നമ്മെ തെറ്റിക്കുവാൻ പിശാച് പല തന്ത്രങ്ങളുമായി ജീവിതത്തിലേക്ക് സൈന്യവുമായി കടന്നുവരും. (യെഹ: 28:18, യെശ. 14:12, എഫെ.6:12) നാം ആൽമീയ കണ്ണ് കൊണ്ട് അവനെ കാണുകയും തിരുവചനം പ്രമാണിച്ച് പിശാചിനെ തോല്പ്പിക്കേണ്ടതുമാകുന്നു. ഉദാ: യോസേഫിന്റെ ജീവിതം. (ഉത്പ. 29:12). കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ ജീവനുള്ളതും നിലനിൽക്കുന്നതുമായ ദൈവ വചനത്താൽ തന്നെ നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു.(1പത്രോ. 1:23). ജീവനെ ആഗ്രഹിക്കുന്നുവെങ്കിൽ കല്പന പ്രമാണിക്ക. (മത്താ. 19:17) ന്യായപ്രമാണം നീക്കുവാനല്ല നിവർത്തിക്കുവാനത്രേ യേശു വന്നത്. ആകയാൽ എല്ലാ കല്പനകളും, വിധികളും, ചട്ടങ്ങളും ആചരിച്ച് ജീവിക്കണം. വേർപാട് ആചരിച്ച് വിശുദ്ധിയോടും നീതിയോടും ജീവിച്ച് കർത്താവിന്റെ വരവിനായി ഒരുങ്ങുക. ജീവനിൽ നിന്ന് ജീവനിലേക്കുള്ള വാസന തന്നെ. (2 കൊരി. 2:16).

5. വക്രതയുള്ള തലമുറയിൽനിന്നു രക്ഷപ്പെടുവിൻ .

6. അപ്പൊസ്തലിക ഉപദേശം കേട്ടതനുസരിച്ച് ജീവിക്കണം.

7. ജീവിതസാക്ഷ്യവും, സുവിശേഷ ജോലിയും പ്രാർഥനയും നിർബന്ധമായി ചെയ്യണം.

ഈ വിധത്തിലത്രേ ബെഥേൽ ചർച്ച് എന്ന പേരിൽ കർത്താവായ യേശു ക്രിസ്തു നിത്യജീവനായി ആരംഭിച്ച ഏഴ് അടിസ്ഥാന ശുശ്രുഷ നടന്നു വരുന്നത്.

എന്ന്
കർത്താവിൽ പ്രിയ ദാസൻ
പാസ്റ്റർ. സി. രാജേന്ദ്രൻ.
ബെഥേൽ ചർച്ച്.
വില്ലാംകോട്, പാമാംകോട്,
എസ്റ്റേറ്റ്‌ . പി. ഒ. പാപ്പനംകോട്.
തിരുവനന്തപുരം - 695019,
ഫോണ്‍: 9645310542
വെബ്സൈറ്റ് : www.bethelchurch.in